മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രാങ്ക് ചെയ്ത യുവാക്കൾ പിടിയിൽ

മലപ്പുറം: കുട്ടികളെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിലാണ് സംഭവം. കുട്ടികളുടെ അയൽവാസികളായ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പറ്റിക്കാൻവേണ്ടി ചെയ്തതാണെന്ന് ഇവർ പൊലീസിന്…

By :  Editor
Update: 2023-12-27 08:16 GMT

മലപ്പുറം: കുട്ടികളെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിലാണ് സംഭവം. കുട്ടികളുടെ അയൽവാസികളായ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പറ്റിക്കാൻവേണ്ടി ചെയ്തതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. എന്നാൽ അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി താനൂർ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം ഉണ്ടായത്. റോഡരികില്‍ നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖം മറച്ച് എത്തിയതുകൊണ്ട് കുട്ടിക്ക് ഇവരെ മനസിലായില്ല. കുട്ടിയുടെ ഒപ്പം മറ്റ് ചില കുട്ടികൾ കൂടിയുണ്ടായിരുന്നു.

കുട്ടി ബഹളം വെച്ച് ഉറക്കെ നിലവിളിച്ചതോടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ഉപേക്ഷിച്ച് യുവാക്കൾ കടന്നുകളഞ്ഞു. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണതിൽ യുവാക്കളെ തിരിച്ചറിയുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടികളെ പറ്റിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകുന്നതുപോലെ അഭിനയിച്ചതെന്ന് ഇവർ പറഞ്ഞു.

യുവാക്കളെ കുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ തട്ടിക്കൊണ്ടുപോകലല്ലെന്ന് ബോധ്യമായി. ഇതോടെ കേസ് വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി ഇരുവര്‍ക്കുമെതിരെ താനൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

Tags:    

Similar News