പുതുവത്സരദിനത്തിൽ പുത്തൻ ദൗത്യവുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം ഇന്ന്

ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ്  ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി…

By :  Editor
Update: 2023-12-31 22:32 GMT

ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ് ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയരും. രാവിലെ 9.10 നാണ് വിക്ഷേപണം.

തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപ​ഗ്രഹം രൂപകൽപ്പന ചെയ്തത്.

ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാർത്ഥിനികളുടെ ഉപഗ്രഹമായ വി-സാറ്റിന്റെ ലക്ഷ്യം.

Tags:    

Similar News