പ്രധാനമന്ത്രി നാളെ കേരളത്തിൽ; തൃശൂർ തേക്കിൻകാട് മൈതാനം ചുറ്റി റോഡ് ഷോ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക്…
;By : Editor
Update: 2024-01-01 21:55 GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.
ഇന്ന് തമിഴ്നാട്ടിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തമിഴ്നാട്ടിൽ എത്തുന്നത്.
റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയിലാണ് പദ്ധതികൾ. 19,500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.