ബാങ്ക് ഓഫ് ബറോഡയിൽ സെക്യൂരിറ്റി ഓഫിസർ

ബാങ്ക് ഓഫ് ബറോഡയിൽ സെക്യൂരിറ്റി ഓഫിസറാകാം. 38 ഒഴിവുകളുണ്ട്. (ജനറൽ 18, ഒ.ബി.സി 10, ഇ.ഡബ്ല്യു.എസ് 3, എസ്.സി 5, എസ്.ടി 2). മിഡിൽ മാനേജ്മെന്റ് ഗ്രേഡ്…

By :  Editor
Update: 2024-01-30 21:01 GMT

ബാങ്ക് ഓഫ് ബറോഡയിൽ സെക്യൂരിറ്റി ഓഫിസറാകാം. 38 ഒഴിവുകളുണ്ട്. (ജനറൽ 18, ഒ.ബി.സി 10, ഇ.ഡബ്ല്യു.എസ് 3, എസ്.സി 5, എസ്.ടി 2). മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, മാനേജർ സെക്യൂരിറ്റി വിഭാഗത്തിൽപെടുന്ന ഈ തസ്തികയിൽ തുടക്കത്തിൽ പ്രതിമാസം 1.77 ലക്ഷം രൂപ ശമ്പളം ലഭിക്കും. സ്ഥിരനിയമനമാണ്. യോഗ്യത: ബിരുദം. മൂന്നുമാസത്തിൽ കുറയാതെയുള്ള കമ്പ്യൂട്ടർ സർട്ടിഫിക്കേഷനോ അല്ലെങ്കിൽ ഐ.ടി ബിരുദതലത്തിൽ ഒരു വിഷയമായോ പഠിച്ചവർക്ക് മുൻഗണന. കര/​നാവിക/വ്യോമ സേനയിൽ ഓഫിസറായി 5 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പാരാമിലിട്ടറി ഫോഴ്സിൽ ഗസറ്റഡ് കേഡറിൽ അസിസ്റ്റന്റ് കമാൻഡന്റായി 5 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചിട്ടുള്ളവരെയും പരിഗണിക്കും. പ്രായപരിധി 25-35.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.inൽ കരിയർ പേജിൽ ലഭിക്കും. അപേക്ഷഫീസ് 600 രൂപ. എസ്.സി/എസ്.ടി/വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 100 രൂപ മതി. നികുതി കൂടി നൽകേണ്ടതുണ്ട്. ഓൺലൈനായി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, സൈക്കോ മെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

Tags:    

Similar News