ദാദ്ര, നഗർ ഹവേലിയിൽ അധ്യാപകരാകാം ; ശമ്പളം 23000 രൂപ

കേന്ദ്രഭരണപ്രദേശമായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിലെ എൽ.പി, യു.പി സ്കൂളുകളിലേക്ക് ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സമഗ്ര ശിക്ഷ സ്​പോൺസേർഡ് പദ്ധതി…

By :  Editor
Update: 2024-02-20 21:06 GMT

കേന്ദ്രഭരണപ്രദേശമായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിലെ എൽ.പി, യു.പി സ്കൂളുകളിലേക്ക് ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സമഗ്ര ശിക്ഷ സ്​പോൺസേർഡ് പദ്ധതി പ്രകാരമാണ് നിയമനം. ശമ്പളം 23000 രൂപ. എൽ.പിയിൽ 153 ഒഴിവുകളും യു.പിയിൽ 138 ഒഴിവുകളുമുണ്ട്.

പ്രൈമറി സ്കൂൾതലത്തിൽ ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി മീഡിയത്തിൽ എല്ലാ വിഷയങ്ങളിലും ഒഴിവുകളുണ്ട്. അപ്പർ പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിൽ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി മീഡിയത്തിൽ വിവിധ വിഷയങ്ങളിൽ ലഭ്യമായ ഒഴിവുകൾ: ഇംഗ്ലീഷ് -43, സയൻസ് & മാത്തമാറ്റിക്സ് -40, സോഷ്യൽ സയൻസ് -27. ഇംഗ്ലീഷ് മീഡിയത്തിലാണ് ഈ ഒഴിവുകൾ. ഹിന്ദി മീഡിയത്തിൽ ഇംഗ്ലീഷ് -അഞ്ച്, സയൻസ് & മാത്തമാറ്റിക്സ് -അഞ്ച്. വിജ്ഞാപനം www.ddd.gov.im, www.dnh.gov.in, www.damam.nic.in, www.din.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷാഫോറത്തിന്റെ മാതൃകയും വെബ്സൈറ്റിലുണ്ട്.അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് ആറിനകം ലഭിക്കണം.പ്രൈമറി/അപ്പർ പ്രൈമറി തസ്തികകൾക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Tags:    

Similar News