‘കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നാൽ മോദിയെ കൊല്ലും’; പ്രധാനമന്ത്രിക്ക് വധഭീഷണി, കേസ്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ…
;ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ അടക്കം ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.