മൃഗസംരക്ഷണ വകുപ്പിൽ കരാർ നിയമനം ; ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കോൾ…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കോൾ സെന്റർ എന്നിവയിലേക്കാണ് നിയമനം. വിവിധ യൂനിറ്റുകളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ:
- മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വെറ്ററിനറി സർജൻ 156, ശമ്പളം 44,020 രൂപ. പരമാവധി പ്രായം 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്-156, ശമ്പളം 20,065. യോഗ്യത: ആരോഗ്യമുള്ളവരാകണം. ഡ്രൈവിങ് ലൈസൻസുണ്ടാകണം. പ്രായപരിധി 45.
- മൊബൈൽ സർജറി യൂനിറ്റുകൾ: വെറ്ററിനറി സർജൻ , ഒഴിവുകൾ 12. ശമ്പളം 61100. പ്രായംപരിധി 60.
- വെറ്ററിനറി സർജൻ (BVSc & AH വിത്ത് സർജറി ട്രെയിനിങ്) ഒഴിവുകൾ 12. ശമ്പളം 56100. പ്രായപരിധി 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളം: 20065. നല്ല ആരോഗ്യവും ഡ്രൈവിങ് ലൈസൻസും ഉള്ളവരാകണം. പ്രായപരിധി 45 വയസ്സ്.
- വെറ്ററിനറി സർജൻ തസതികയിൽ അപേക്ഷിക്കുന്നവർക്ക് കെ.വി.എസ്.സി രജിസ്ട്രേഷനുണ്ടായിരിക്കണം. മലയാളം അറിയണം. എൽ.എം.വി ഡ്രൈവിങ് ലൈസൻസുണ്ടാകണം.
- കോൾ സെന്ററിലെ ഒഴിവുകൾ-വെറ്ററിനറി സർജൻ. ഒഴിവുകൾ 3; വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ (BVSC & AH) - 1. പ്രായപരിധി 60 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ahd.kerala.gov.in, www.cmd.kerala.gov.inൽ ഏപ്രിൽ ഒമ്പത് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് വെറ്ററിനറി സർജൻ 2500 രൂപ; ഡ്രൈവർ-കം-അറ്റൻഡന്റ് 2000 രൂപ. ഓരോ തസ്തികക്കും ഫീസ് അടക്കം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.