വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തു; ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ഡ്രൈവർ മരിച്ചു

ഇതര സംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന മുല്ലശേരി കനാൽ റോഡ് സ്വദേശി വിനോദ് (52) ആണ്…

By :  Editor
Update: 2024-04-01 04:21 GMT

ഇതര സംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന മുല്ലശേരി കനാൽ റോഡ് സ്വദേശി വിനോദ് (52) ആണ് മരിച്ചത്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് ഇതര സംസ്ഥാനക്കാരായ നാലുപേർ ചേർന്ന് വിനോദിനെ ആക്രമിച്ചത്.

ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളാണ് കേസിലെ പ്രതികൾ. വിനോദിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ തപാൽ ഓഫീസ് ജീവനക്കാരായ 4 പേർ അറസ്റ്റിലായിരുന്നു.

Tags:    

Similar News