ജാമ്യം കിട്ടാന്‍ മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റ്' : കെജ്‌രിവാൾ

ദില്ലി:മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിന്  മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി  ആരോപണം തെറ്റാണെന്ന്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.  തിഹാർ ജയിലിൽ…

By :  Editor
Update: 2024-04-19 07:37 GMT

ദില്ലി:മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിന് മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാർ ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു.ഇതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്‌രിവാൾ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അനുവാദം നൽകിയ ഭക്ഷണക്രമമാണോ കെജ്‌രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജരിവാൾ വാദിച്ചു.ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണം എന്നതുൾപ്പടെയുള്ള കെജ്‌രിവാളിൻ്റെ ആവശ്യത്തിൽ കോടതി തിങ്കളാഴ്ച്ച വിധി പറഞ്ഞേക്കും

Tags:    

Similar News