കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; അപകടം വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ
കോഴിക്കോട്: കുണ്ടായിത്തോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), മകൾ ഫാത്തിമ നഹ്‌ല (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന്…
;By : Editor
Update: 2024-04-22 09:59 GMT
കോഴിക്കോട്: കുണ്ടായിത്തോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), മകൾ ഫാത്തിമ നഹ്‌ല (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് റെയിൽ പാളം മുറിച്ച് കടക്കവെ കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.
നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ നഹ്‌ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു ഇവർ. നിസാറാണ് നസീമയുടെ ഭർത്താവ്.