റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൂടി കൊ ല്ലപ്പെട്ടു

റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന…

;

By :  Editor
Update: 2024-04-28 06:52 GMT

റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില് 27 പേരാണ് മരിച്ചത്. ഇവരില്‍ 10 പേർ കുട്ടികളാണ്. ഗാസയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം ജനങ്ങളും അഭയം തേടിയിരിക്കുന്നത് റാഫയിലാണ്.

ആറുമാസത്തിലേറെയായി യുദ്ധം തുടരുകയാണ്. അതേസമയം റാഫ ആക്രമിക്കനുള്ള ഇസ്രയേലിന്റെ നീക്കം ആ​ഗോള തലത്തിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Tags:    

Similar News