കേന്ദ്ര തപാൽ വകുപ്പിൽ കാർ ഡ്രൈവർ
കേന്ദ്ര തപാൽ വകുപ്പിന് കീഴിൽ കർണാടക സർക്കിളിൽ വിവിധ മേഖലകളിലായി സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 27 ഒഴിവുകളുണ്ട്. (ജനറൽ 14, ഇ.ഡബ്ലിയു.എസ് 1,…
കേന്ദ്ര തപാൽ വകുപ്പിന് കീഴിൽ കർണാടക സർക്കിളിൽ വിവിധ മേഖലകളിലായി സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 27 ഒഴിവുകളുണ്ട്. (ജനറൽ 14, ഇ.ഡബ്ലിയു.എസ് 1, ഒ.ബി.സി 6, എസ്.സി 4, എസ്.ടി 2). ശമ്പളനിരക്ക് 19,900-63,200 രൂപ. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണിത്.
മാനേജർ, മെയിൽ മോട്ടോർ സർവിസ് ബംഗളൂരുവാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.indiapost.gov.inൽ ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.
പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാബല്യത്തിലുള്ള ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം. മൂന്നുവർഷത്തിൽ കുറയാതെ ലൈറ്റ് ആൻഡ് ഹെവി ഡ്രൈവിങ് പരിചയമുണ്ടായിരിക്കണം.
ഹോംഗാർഡ് അല്ലെങ്കിൽ സിവിൽ വളന്റിയറായി മൂന്നുവർഷത്തെ സേവനം അഭിലഷണീയം. പ്രായപരിധി 18-27. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഇളവുണ്ട്. സർക്കാർ ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സ്പീഡ്/രജിസ്ട്രേഡ് തപാലിൽ The Manager, Mail Motor Service, Bengaluru-550001 എന്ന വിലാസത്തിൽ മേയ് 14 വൈകീട്ട് 5 മണിക്കകം ലഭിക്കണം.