ഹൈ​കോ​ട​തി​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്റ്; ഒ​ഴി​വു​ക​ൾ 32

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. സ​ർ​ക്കാ​ർ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​ന​മി​ക​വ് പ​രി​ഗ​ണി​ച്ച് ഒ​രു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്. ആ​കെ 32 ഒ​ഴി​വു​ക​ൾ. പ്ര​തി​മാ​സം 30,000…

By :  Editor
Update: 2024-04-30 21:51 GMT

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. സ​ർ​ക്കാ​ർ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​ന​മി​ക​വ് പ​രി​ഗ​ണി​ച്ച് ഒ​രു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്. ആ​കെ 32 ഒ​ഴി​വു​ക​ൾ. പ്ര​തി​മാ​സം 30,000 രൂ​പ ഓ​ണ​റേ​റി​യ​മാ​യി ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://hckrecruitment.keralacourts.inൽ ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (റി​ക്രൂ​ട്ട്മെ​ന്റ് ന​മ്പ​ർ 07/2024).

യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം. അ​വ​സാ​ന​വ​ർ​ഷ/​സെ​മ​സ്റ്റ​ർ നി​യ​മ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. 1996 മേ​യ് 30നും 2002 ​മേ​യ് 29നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. (28 വ​യ​സ്സ് തി​ക​യ​രു​ത്). നി​യ​മ​ത്തി​ൽ പി.​ജി​യും ഡോ​ക്ട​റേ​റ്റു​മു​ള്ള​വ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം വെ​യി​റ്റേ​ജ് ല​ഭി​ക്കും.

മേ​യ് 3 മു​ത​ൽ 29 വ​രെ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്ത് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​ക​ർ​പ്പ്/​രേ​ഖ​ക​ൾ ജൂ​ലൈ 12 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വൈ​വ​വോ​സി ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ.

ചുരുക്കപ്പട്ടിക പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ്രൊ​ഫൈ​ലി​ൽ​നി​ന്ന് കോ​ൾ​ല​റ്റ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് വൈ​വാ​വോ​സി​യി​ൽ പ​​ങ്കെ​ടു​ക്കാം. എ​ൽ​എ​ൽ.​ബി​ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് ല​ഭി​ച്ച 160 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ 0484-2562235 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    

Similar News