ഫാക്ടിൽ 98 ട്രേഡ് അപ്രന്റീസ് ഒഴിവ്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എറണാകുളം ഏലൂർ ഫാക്ടിൽ (ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വിവിധ ട്രേഡുകളിൽ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഒരുവർഷത്തേക്കാണ് പരിശീലനം. പ്രതിമാസം 7000…
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എറണാകുളം ഏലൂർ ഫാക്ടിൽ (ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വിവിധ ട്രേഡുകളിൽ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഒരുവർഷത്തേക്കാണ് പരിശീലനം. പ്രതിമാസം 7000 രൂപ സ്റ്റൈപൻഡുണ്ട്.
ട്രേഡുകളും ഒഴിവുകളും: ഫിറ്റർ 24, മെഷീനിസ്റ്റ് 8, ഇലക്ട്രീഷ്യൻ 15, പ്ലംബർ 4, മെക്കാനിക് മോട്ടോർ വെഹിക്കിൾ 6, കാർപന്റർ 2, മെക്കാനിക് (ഡീസൽ) 4, ഇൻസ്ട്രുമെന്റ് മെക്കാനിക് 12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 9, പെയിന്റർ 2, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് 12. ആകെ 98 പേർക്കാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം (എസ്.സി/എസ്.ടി വിഭാഗത്തിന് 50 ശതമാനം മതി) മാർക്കിൽ കുറയാതെ എൻ.സി.വി.ടി അംഗീകാരമുള്ള ഐ.ടി.ഐ/ഐ.ടി.സി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 1.4.2024ൽ 23 വയസ്സ്. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.fact.co.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
നിർദേശാനുസരണം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം The Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683501 എന്ന വിലാസത്തിൽ മേയ് 25 വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷകർ www.apprenticeshipindia.orgൽ അപ്രന്റീസ്ഷിപ് രജിസ്ട്രേഷൻ നടത്തിയിരിക്കണം.
യോഗ്യതാ പരീക്ഷയുടെയും (ഐ.ടി.ഐ), എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെയും മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലാണ് സെലക്ഷൻ.