കോഴിക്കോട് ജില്ലയിൽ ഇന്ന് (08-12-2024); അറിയാൻ
ഗതാഗത നിയന്ത്രണം
കോഴിക്കോട്∙ ഉറുമി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റ പ്രവൃത്തിക്ക് വേണ്ടി 9 മുതൽ ഗതാഗത നിയന്ത്രണം. പുന്നക്കൽ ഭാഗത്ത് നിന്നു വരുന്നതും പുന്നക്കൽ ഭാഗത്തേക്ക് പോകുന്നതുമായ വാഹനങ്ങൾ കൂടരഞ്ഞി-കരിക്കുറ്റി റോഡിലൂടെ പോകണം.
ഫുട്ബോൾ ടെന്നിസ് ചാംപ്യൻഷിപ് ടീം തിരഞ്ഞെടുപ്പ്
കുന്നമംഗലം ∙ അടുത്ത 29 മുതൽ കന്യാകുമാരി നടക്കുന്ന ദേശീയ ഫുട്ബോൾ ടെന്നിസ് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ തിരഞ്ഞെടുപ്പ് ഇന്നു 10 മുതൽ കാരന്തൂർ പാറ്റേൺ മിനി സ്റ്റേഡിയത്തിൽ നടക്കും.
വോട്ടർപട്ടിക സമ്മറി റിവിഷൻ ക്യാംപെയ്ൻ
കോഴിക്കോട്∙ വോട്ടർപട്ടികയുടെ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട പ്രത്യേക ക്യാംപെയ്ൻ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഇന്നും 14നും താലൂക്ക്, വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കും. പ്രത്യേക ക്യാംപെയ്നിൽ 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ നൽകാം.
സീനിയർ റസിഡന്റ് ഡോക്ടർ നിയമനം
കോഴിക്കോട്∙ ഗവ.ഡെന്റൽ കോളജ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറെ നിയമിക്കുന്നു. 0495 2356781
ഭൂമി ഏറ്റെടുക്കൽ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ ജില്ലയിലെ പട്ടികവർഗ വിഭാഗക്കാരായ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിനു കുറഞ്ഞത് ഒരേക്കർ വരെ വിൽക്കുന്നതിന് ഭൂ ഉടമകളിൽ നിന്ന് നേരിട്ട് താൽപര്യപത്രം ക്ഷണിച്ചു. 0495-2376364.
കളരിപ്പയറ്റ് പ്രദർശന മത്സരം
വടകര ∙ പുതുപ്പണം കെപിസിജിഎം കളരി സംഘം 60–ാം വാർഷിക ഭാഗമായി 22ന് ജില്ലാതല കളരിപ്പയറ്റ് പ്രദർശന മത്സരം ലോകനാർക്കാവിൽ നടക്കും. വിജയികൾക്ക് യഥാക്രമം കാഷ് പ്രൈസ് നൽകും. ഒരു ടീമിൽ പരമാവധി 11 പേർക്ക് പങ്കെടുക്കാം. 9847106417.
ഓഡിയോളജിസ്റ്റ്
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു വേണ്ടി ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എൽപി) ഗ്രേഡ്-2 നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 12 ന് രാവിലെ 11ന് സൂപ്രണ്ട് ഓഫിസിൽ. 0495 2357457.