കേന്ദ്ര സംരംഭമായ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ 54 ഐ.ടി എക്സിക്യൂട്ടിവ്

കേന്ദ്ര സംരംഭമായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്, 54 ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടിവ്സിനെ കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് നിയമിക്കുന്നു. ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഐ.ടി…

By :  Editor
Update: 2024-05-14 20:31 GMT

കേന്ദ്ര സംരംഭമായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്, 54 ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടിവ്സിനെ കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് നിയമിക്കുന്നു. ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഐ.ടി വകുപ്പു​കളിലാണ് നിയമനം. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. സേവനമികവ് പരിഗണിച്ച് രണ്ടു വർഷംകൂടി നീട്ടിക്കിട്ടാവുന്നതാണ്.

എക്സിക്യൂട്ടിവ് (അസോസിയേറ്റ് കൺസൽട്ടന്റ്) ഒഴിവുകൾ -28. പ്രായപരിധി- 22-30 . ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

എക്സിക്യൂട്ടിവ് (സീനിയർ കൺസൽട്ടന്റ്) ഒഴിവുകൾ -5, പ്രായപരിധി- 22-45. ആറു വർഷത്തെ പ്രവൃത്തിപരിചയം. എസ്.സി/ എസ്.ടി/ ഒ.ബി.സി നോൺ ക്രീമിലെയർ/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് സംവരണവും വയസ്സിളവുമുണ്ട്.

യോഗ്യത: ബി.ഇ/ ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്​ട്രോണിക്സ്) അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ബി.സി.എ/ ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്). പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ippbonine.com ൽ ലഭിക്കും. മേയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.ഷോർട്‍ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം/ ഗ്രൂപ്പ് ചർച്ച/ ഓൺലൈൻ ടെസ്റ്റ് നടത്തിയാണ് സെലക്ഷൻ.

Tags:    

Similar News