കണ്ണൂരിലെ ബാങ്കിൽ പത്തി വിടർത്തി മൂർഖൻ
കണ്ണൂർ: ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ…
കണ്ണൂർ: ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ പിടികൂടിയത്.
ഇരിട്ടി പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന ബാങ്കിലാണ് പാമ്പ് കയറിയത്. രണ്ടാം നിലയിലേക്ക് സ്റ്റെപ്പിലൂടെ പാമ്പ് ഇഴഞ്ഞു കയറുന്നത് ഇടപാടുകാരനാണ് കണ്ടത്. ബാങ്കിലെ ഹാളിലെത്തിയ പാമ്പ് മൂലയിൽ ഇടംപിടിച്ചു. ആളുകൾ കൂടിയപ്പോൾ പത്തിവിടർത്തി. വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരൻ ഫൈസലാണു പാമ്പിനെ പിടികൂടി ഉൾവനത്തില്‍ വിട്ടത്.