ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ നാല് വര്‍ഷത്തില്‍ റെയില്‍വേയ്ക്ക് കിട്ടിയത് 6112 കോടി രൂപ

റായ്പൂര്‍; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് 2019 മുതല്‍ 2023 വരെ ഈ വകയില്‍ ലബിച്ചത് 6112 കോടി രൂപയാണ്. എന്നാല്‍ ഇത് റെയില്‍വേയുടെ വരുമാനത്തിന്റെ…

By :  Editor
Update: 2024-06-03 07:28 GMT

റായ്പൂര്‍; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് 2019 മുതല്‍ 2023 വരെ ഈ വകയില്‍ ലബിച്ചത് 6112 കോടി രൂപയാണ്. എന്നാല്‍ ഇത് റെയില്‍വേയുടെ വരുമാനത്തിന്റെ വളരെ ചെറിയ പഹ്ക് മാത്രമേ ആകുന്നുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റായ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം. 2019 -20ല്‍ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022 -23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ലഭിച്ചത്. നാലുവര്‍ഷങ്ങളിലായി റെയില്‍വേക്ക് ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിച്ചത് 6112 കോടി രൂപയാണ്.

Tags:    

Similar News