കോഴിക്കോട്ട് മകള്‍ക്കൊപ്പം ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ടു വീണു: യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം…

;

By :  Editor
Update: 2024-06-06 00:09 GMT

കോഴിക്കോട്∙ ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്.

സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററിൽ എത്തി മടങ്ങുന്നതിനിടെയാണ് അപകടം. എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: സി.കെ.ഫഹദ്.

Tags:    

Similar News