ബി.എസ്.എഫിൽ എസ്.ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷിക്കാം
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) വാട്ടർവിങ്ങിൽ നേരിട്ടുള്ള നിയമനത്തിന് ഗ്രൂപ് ബി, സി നോൺഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം. എസ്.ഐ (മാസ്റ്റർ): ഒഴിവുകൾ 7,…
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) വാട്ടർവിങ്ങിൽ നേരിട്ടുള്ള നിയമനത്തിന് ഗ്രൂപ് ബി, സി നോൺഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം.
എസ്.ഐ (മാസ്റ്റർ): ഒഴിവുകൾ 7, യോഗ്യത: പ്ലസ്ടു/തത്തുല്യം. കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അധികാരി/ മെർക്കൈന്റൽ മറൈൻ വകുപ്പ് നൽകിയ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്. പ്രായം 22-28
എസ്.ഐ (എൻജിൻ ഡ്രൈവർ): 4, യോഗ്യത- പ്ലസ്ടു/ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറി റ്റി/മെർക്കൈന്റൽ മറൈൻ വകുപ്പ് നൽകിയ ഫസ്റ്റ്ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 22-28
എസ്.ഐ (മാസ്റ്റർ/എൻജിൻ ഡ്രൈവർ) തസ്തികയുടെ ശമ്പളനിരക്ക് 35400-1,12,400 രൂപ.
ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി)-മാസ്റ്റർ: ഒഴിവുകൾ 35, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. സ്രാങ്ക് സർട്ടിഫിക്കറ്റ്. പ്രായം 20-25.
എച്ച്.സി (എൻജിൻ ഡ്രൈവർ): 57, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 20-25.
എച്ച്.സി (വർക് ഷോപ്പ്): ഒഴിവുകൾ 13 (ട്രേഡുകൾ-മെക്കാനിക് ഡീസൽ/പെട്രോൾ എൻജിൻ 3, ഇലക്ട്രീഷ്യൻ 2, എ.സി ടെക്നീഷ്യൻ 1, ഇലക്ട്രോണിക്സ് 1, മെഷ്യനിസ്റ്റ് 1, കാർപെന്റർ 3, പ്ലംബർ 2). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രായം 20-25 . എച്ച്.സി തസ്തികയുടെ ശമ്പളനിരക്ക് 25500-81100 രൂപ.
കോൺസ്റ്റബിൾ (ക്രൂ): ഒഴിവുകൾ 46, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 26% HP ബോട്ട് ഓപറേഷനിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം. ആഴമുള്ള വെള്ളത്തിൽ പരസഹായമില്ലാതെ നീന്താൻ കഴിയണം. പ്രായപരിധി 20-25 വയസ്സ്. ശമ്പളനിരക്ക് 21700-69100 രൂപ.
എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷഫീസ് 100 രൂപ + 47 രൂപ സർവീസ് ചാർജ്. എസ്.സി/എസ്.ടി/ബി.എസ്.എഫ് ജീവനക്കാർ/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.