‘മോദി കാ പരിവാര്‍’ ; ടാഗ് നീക്കം ചെയ്യാൻ ബിജെപി പ്രവര്‍ത്തകരോട് മോദി

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും…

By :  Editor
Update: 2024-06-11 22:41 GMT

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം.

മൂന്നാം മോദി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയനേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു. എക്‌സിലൂടെയാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നോടടുള്ള സ്‌നേഹത്തിന്റെ അടയാളമായി ഇന്ത്യയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ‘മോദി കാ പരിവാര്‍’ എന്ന് ചേര്‍ത്തു. അതുവഴി എനിക്ക് ഒരുപാട് കരുത്ത് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു.

Full View

നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി നല്‍കാന്‍ നമുക്ക് സാധിച്ചു. നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ‘മോദി കാ പരിവാര്‍’ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ആ പേര് ഇല്ലാതായാലും കുടുംബമെന്ന നിലയിലുള്ള നമ്മുടെ ബന്ധം ശക്തമായി തുടരും.’ -മോദി ട്വീറ്റ് ചെയ്തു.

Tags:    

Similar News