കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ അ​ബ്ദു​ൽ റ​ഷീ​ദ്,…

By :  Editor
Update: 2024-06-11 21:06 GMT

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, യാ​ത്ര​ക്കാ​രാ​യ പു​ഷ്പ, ശ്രീ​ക്കു​ട്ടി, ട്രീ​സ, അ​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ടൗ​ൺ ടു ​ടൗ​ൺ ബ​സ് ഇ​വി​ടെ​യു​ള്ള ക​യ​റ്റം ഇ​റ​ങ്ങി വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ടി.​പി. സ​ക്കീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബൈ​ക്കു​ക​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ത​ക​രു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ ചെ​റി​യ​ഹ​മ്മ​ദി​ന്റെ പ​ല​ച​ര​ക്ക് ക​ട​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നി​ടെ മ​ദ്റ​സ ബ​സാ​റി​ൽ ബ​സു​ക​ൾ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.

ചെ​റു​തും വ​ല​തു​മാ​യ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്കാ​ണ് നാ​ട്ടു​കാ​ർ സാ​ക്ഷി​ക​ളാ​യ​ത്. വ​ള​വു​ക​ൾ നി​വ​ർ​ത്തി റോ​ഡ് ന​വീ​ക​രി​ച്ച് ട്രാ​ഫി​ക് സൂ​ച​ക​ങ്ങ​ൾ സ്ഥ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ നി​ര​ന്ത​ര​മാ​യി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Tags:    

Similar News