എച്ച്.പി.സി.എല്ലിൽ എൻജിനീയർ, ഓഫിസർ: 247 ഒഴിവുകൾ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മുംബൈ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ●എൻജിനീയർ-മെക്കാനിക്കൽ (ഒഴിവുകൾ 93), ഇലക്ട്രിക്കൽ (43), ഇൻസ്ട്രുമെന്റേഷൻ (5),…
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മുംബൈ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
●എൻജിനീയർ-മെക്കാനിക്കൽ (ഒഴിവുകൾ 93), ഇലക്ട്രിക്കൽ (43), ഇൻസ്ട്രുമെന്റേഷൻ (5), സിവിൽ (10), കെമിക്കൽ (7). ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ നാലുവർഷത്തെ റഗുലർ എൻജിനീയറിങ് ബിരുദം. പ്രായപരിധി 25.
● സീനിയർ ഓഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) ഓപറേഷൻസ് ആൻഡ് മെയിന്റനൻസ്, ഒഴിവുകൾ 6.
● സീനിയർ ഓഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) പ്രോജക്ടുകൾ 4. ശമ്പളനിരക്ക് 60,000-1,80,000 രൂപ. യോഗ്യത: നാലുവർഷ റഗുലർ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ), മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 28.
● സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ്, ഒഴിവുകൾ 12. ശമ്പളനിരക്ക് 60,000-1,80,000 രൂപ/70,000-2,00,000 രൂപ. യോഗ്യത: എം.ബി.എ/പി.ജി.ഡി.എം (സെയൽസ്/മാർക്കറ്റിങ്/ഓപറേഷൻസ് & നാലുവർഷത്തെ റഗുലർ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ/സിവിൽ) പ്രവൃത്തിപരിചയം 2/5 വർഷം. പ്രായപരിധി 29/32.
● സീനിയർ മാനേജർ-നോൺ ഫ്യൂവൽ ബിസിനസ്-2, ശമ്പളനിരക്ക് 90,000-2,40,000 രൂപ. യോഗ്യത: തൊട്ടുമുകളിലേതുപോലെ തന്നെ. 11 വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 38.
● പെട്രോ കെമിക്കൽസ്-മാനേജർ-ടെക്നിക്കൽ 2, ശമ്പളനിരക്ക് 80,000-2,20,000 രൂപ. യോഗ്യത: ബി.ഇ/ബി.ടെക് കെമിക്കൽ/പോളിമർ/പ്ലാസ്റ്റിക്സ് എൻജിനീയറിങ്, 9 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 34.
● മാനേജർ-സെയിൽസ്-ആർ & ഡി പ്രോഡക്ട് കമേർഷ്യലൈസേഷൻ 2, ശമ്പളനിരക്ക് 80,000-2,20,000 രൂപ. യോഗ്യത: കെമിക്കൽ എൻജിനീയറിങ് ബിരുദം. എം.ബി.എ അഭിലഷണീയം. 9 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 36.
● ഡെപ്യൂട്ടി ജനറൽ മാനേജർ-കാറ്റലിസ്റ്റ് ബിസിനസ് ഡെവലപ്മെന്റ് 1, ശമ്പളനിരക്ക് 1,20,000-2,80,000 രൂപ. 18 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ്.
● ചാർട്ടേഡ് അക്കൗണ്ടന്റ്-29, ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: സി.എ (ആർട്ടിക്കിൾഷിപ്, മെംബർഷിപ് പൂർത്തിയാക്കിയിരിക്കണം). പ്രായപരിധി 27.
● ക്വാളിറ്റി കൺട്രോൾ (ക്യുസി) ഓഫിസേഴ്സ്-9, ശമ്പളനിരക്ക് 50,000-1,60,000 രൂപ. യോഗ്യത: എം.എസ്.സി (കെമിസ്ട്രി-അനലിറ്റിക്കൽ/ഫിസിക്കൽ/ഓർഗാനിക്/ഇൻഓർഗാനിക്), മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30.
● ഐ.എസ് ഓഫിസർ-15, നിശ്ചിതകാലത്തേക്കുള്ള കരാർ നിയമനം, വാർഷിക ശമ്പളം 15 ലക്ഷം രൂപ. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ എം.സി.എ/ഡേറ്റ സയൻസ്, പ്രായപരിധി 29. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
● ഐ.എസ് സെക്യൂരിറ്റി ഓഫിസർ/സൈബർ സെക്യൂരിറ്റി സ്പെഷലിസ്റ്റ്-1, വാർഷിക ശമ്പളം 36 ലക്ഷം. യോഗ്യത: ബി.ടെക് (സി.എസ്/െഎ.ടി/ഇ.സി/ഇൻഫർമേഷൻ സെക്യൂരിറ്റി) അല്ലെങ്കിൽ എം.സി.എ. എം.ഇ/എം.ടെക് അഭിലഷണീയം. 12 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ്.
● ക്വാളിറ്റി കൺട്രോൾ ഓഫിസർ-6, വാർഷിക ശമ്പളം 10.2 ലക്ഷം രൂപ. യോഗ്യത: എം.എസ്.സി (കെമിസ്ട്രി-അനലിറ്റിക്കൽ/ഫിസിക്കൽ/ഓർഗാനിക്/ഇൻഓർഗാനിക്) 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustanpetroleum.comൽ ലഭിക്കും. അപേക്ഷാഫീസ് 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം.