ആർ.സി.എഫിൽ മാനേജ്മെന്റ് ട്രെയിനി: 158 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ജൂലൈ ഒന്നിനകം

കേന്ദ്രസർക്കാർ സംരംഭമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർ.സി.എഫ്) ലിമിറ്റഡ് (മുംബൈ) മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 158 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ്…

By :  Editor
Update: 2024-06-17 22:34 GMT

കേന്ദ്രസർക്കാർ സംരംഭമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർ.സി.എഫ്) ലിമിറ്റഡ് (മുംബൈ) മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 158 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ. ഓരോ മേഖലയിലും ലഭ്യമായ ഒഴിവുകൾ ചുവടെ.

● മാനേജ്മെന്റ് ട്രെയിനി-കെമിക്കൽ 51, മെക്കാനിക്കൽ 30, ഇലക്ട്രിക്കൽ 27, ഇൻസ്ട്രുമെന്റേഷൻ 18, സിവിൽ 4, ഫയർ 2, സിസിലാബ് 1, ഇൻഡസ്ട്രിയൽ എൻജിനീയറിങ് 3, മാർക്കറ്റിങ് 10, ഹ്യുമൻ റിസോഴ്സ് 5, അഡ്മിനിസ്ട്രേഷൻ 4, കോർപറേറ്റ് കമ്യൂണിക്കേഷൻ 3.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ 60 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം. പ്രായപരിധി 27 വയസ്സ്.

● മാനേജ്മെന്റ് ട്രെയിനി-സിസി ലാബ് തസ്തികക്ക് ഫസ്റ്റ്ക്ലാസ് കെമിക്കൽ/പെട്രോ കെമിക്കൽ എൻജിനീയറിങ് ടെക്നോളജിക്കാരെയും പിഎച്ച്.ഡി (കെമിസ്ട്രി) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 27 വയസ്സ്. പിഎച്ച്.ഡിക്കാർക്ക് 32 വയസ്സുവരെയാവാം.

● മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്) തസ്തികക്ക് ഒന്നാം ക്ലാസ് സയൻസ്/എൻജിനീയറിങ്/അഗ്രികൾചർ ബിരുദവും എം.ബി.എ (മാർക്കറ്റിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ്/അഗ്രികൾചർ) എം.എം.എസ് (മാർക്കറ്റിങ്) യോഗ്യതയുള്ളവർക്കും മറ്റും അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്.

● മാനേജ്മെന്റ് ട്രെയിനി (ഹ്യുമൻ റിസോഴ്സ്) തസ്തികക്ക് ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും എം.ബി.എ/പി.ജി ഡിപ്ലോമ (എച്ച്.ആർ/​പേഴ്സനൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക്/വെൽഫെയർ/ലേബർ സ്റ്റഡീസ്) യോഗ്യതയും ഉള്ളവർക്കാണ് അവസരം. പ്രായപരിധി 27 വയസ്സ്.

● മാനേജ്മെന്റ് ട്രെയിനി (അഡ്മിനിസ്ട്രേഷൻ) തസ്തികക്ക് ഒന്നാം ക്ലാസ് ബിരുദവും എം.ബി.എ/എം.എം.എസ് (എച്ച്.ആർ) യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി 27 വയസ്സ്.

● മാനേജ്മെന്റ് ട്രെയിനി (കോർപറേറ്റ് കമ്യൂണിക്കേഷൻ) തസ്തികക്ക് ഒന്നാം ക്ലാസ് ബിരുദവും എം.ബി.എ/പി.ജി.ഡി.എം/മാസ്റ്റേഴ്സ് ഡിഗ്രി (മീഡിയ സ്റ്റഡീസ്/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ/ജേണലിസം) യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി 27 വയസ്സ്.

എല്ലാ യോഗ്യത പരീക്ഷകളിലും 60 ശതമാനം മാർക്കിൽ കുറയാതെ വേണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മതി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിന് www.rcfltd.com സന്ദർശിക്കുക. അപേക്ഷാഫീസ് 1000 രൂപ. ബാങ്ക് ചാർജും ജി.എസ്.ടിയും കൂടി നൽകേണ്ടതുണ്ട്. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്ത ഭടന്മാർ/വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ജൂലൈ ഒന്ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനകാലം പ്രതിമാസം 30,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂർത്തിയാവുമ്പോൾ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ സ്ഥിരനിയമനം നൽകും.

Tags:    

Similar News