തീരദേശ സംരക്ഷണസേനയിൽ നാവിക്, യാന്ത്രിക് ഒഴിവുകൾ 320
തീരദേശ സംരക്ഷണസേനയിൽ ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സനൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. നാവിക് (ജനറൽ ഡ്യൂട്ടി): ഒഴിവുകൾ വിവിധ…
തീരദേശ സംരക്ഷണസേനയിൽ ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സനൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. നാവിക് (ജനറൽ ഡ്യൂട്ടി): ഒഴിവുകൾ വിവിധ മേഖലകളിലായി 260. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അടിസ്ഥാന ശമ്പളം 21,700 രൂപ.
യാന്ത്രിക്: ഒഴിവുകൾ-മെക്കാനിക്കൽ 33, ഇലക്ട്രിക്കൽ 18, ഇലക്ട്രോണിക്സ്-9 (ആകെ 60). യോഗ്യത: പത്താം ക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കൂടാതെ ത്രിവത്സര/ചതുർവർഷ എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ-റേഡിയോ/പവർ) നേടിയിരിക്കണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അടിസ്ഥാന ശമ്പളം 29,200 രൂപ. പ്രായപരിധി 18-22 വയസ്സ്. 2003 മാർച്ച് ഒന്നിനും 2007 ഫെബ്രുവരി 28നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in/cgeptൽനിന്നും ഡൗൺലോഡ് ചെയ്യാം. ജൂലൈ മൂന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അസസ്മെന്റ് ആൻഡ് അഡോപ്റ്റബിലിറ്റി ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പരീക്ഷാഫീസ് 300 രൂപയാണ്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഫീസില്ല. മുൻഗണനാക്രമത്തിൽ അഞ്ചു നഗരങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അടിസ്ഥാന പരിശീലനം ഐ.എൻ.എസ് ചിൽക്കയിൽ 2025 ഏപ്രിലിൽ ആരംഭിക്കും. തുടർന്ന് അനുവദിക്കപ്പെടുന്ന ട്രേഡുകളിൽ പ്രഫഷനൽ പരിശീലനവും ലഭിക്കും.