കോഴിക്കോട് കൂടരഞ്ഞിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62),…

;

By :  Editor
Update: 2024-06-21 00:50 GMT

കോഴിക്കോട് : കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണു മരിച്ചത്. കടവരാന്തയിൽ ഇരുന്നവരാണു മരിച്ച രണ്ടുപേരും. രാവിലെ ഒൻപതരയോടെയാണ് അപകടം.

പൂവാറൻതോടിൽനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമ ജോമോൻ, പിക്കപ്പ് ഡ്രൈവർ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീൻ തേക്കുംകുറ്റി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലാണ് അപകടം. അപകടം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പായി ബസ്സ് കടന്നുപോയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു

Tags:    

Similar News