വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍…

By :  Editor
Update: 2024-06-25 21:42 GMT

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.

Tags:    

Similar News