ശിക്ഷായിളവ് തേടി ടി.പി. കേസ് പ്രതികൾ സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് കോടതിയിലെത്തിയത്. ഇതിൽ…
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് കോടതിയിലെത്തിയത്.
ഇതിൽ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരെ ഹൈക്കോടതി ഇരട്ട ജീവപര്യന്തത്തിനാണ് ശിക്ഷിച്ചത്. 12 വർഷമായി തങ്ങൾ ജയിലിൽ ആണെന്നും അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്ത് ശിക്ഷ ഇളവുചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.
കേസിൽ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ഇരുവരേയും വിചാരണക്കോടതി വെറുതേവിട്ടിരുന്നെങ്കിലും ഹൈക്കോടതി ശിക്ഷിക്കുകയായിരുന്നു.