ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക് വി​വി​ധ സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട് (കേ​ര​ള​ത്തി​ൽ 44 പേ​ർ​ക്കാ​ണ് അ​വ​സ​രം).…

By :  Editor
Update: 2024-07-12 19:15 GMT

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക് വി​വി​ധ സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട് (കേ​ര​ള​ത്തി​ൽ 44 പേ​ർ​ക്കാ​ണ് അ​വ​സ​രം). ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യ​ണം. അ​പ്ര​ന്റീ​സ് ആ​ക്ടി​ന് വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 12 മാ​സ​ത്തെ ‘ഓ​ൺ ദ ​ജോ​ബ്’ പ​രി​ശീ​ല​നം ല​ഭി​ക്കും. ഗ്രാ​മീ​ണ ബ്രാ​ഞ്ചു​ക​ളി​ൽ 12,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ 15,000 രൂ​പ​യു​മാ​ണ് പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ്. മ​റ്റ് അ​ല​വ​ൻ​സു​ക​ളൊ​ന്നു​മി​ല്ല.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. പ്രാ​യ​പ​രി​ധി 1.7.2024ൽ 20-28 ​വ​യ​സ്സ്. എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി/ പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​പേ​ക്ഷ​ക​ർ www.nats.education.gov.in എ​ന്ന അ​പ്ര​ന്റീ​സ്ഷി​പ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.

അ​പേ​ക്ഷ​ഫീ​സ് 500 രൂ​പ. എ​സ്.​സി/ എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പ്ര​ന്റീ​സ് വി​ജ്ഞാ​പ​നം www.indianbank.in/careersൽ ​ല​ഭി​ക്കും. 2024 -25 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​പ്ര​ന്റീ​സ് പ​രി​ശീ​ല​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 31 വ​രെ അ​പേ​ക്ഷി​ക്കാം.

സെ​ല​ക്ഷ​ൻ: ഒ​ബ്ജ​ക്ടി​വ് മാ​തൃ​ക​യി​ലു​ള്ള ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്, പ്രാ​ദേ​ശി​ക ഭാ​ഷ പ​രി​ജ്ഞാ​ന ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ ടെ​സ്റ്റി​ൽ റീ​സ​ണി​ങ് ആ​പ്റ്റി​റ്റ്യൂ​ഡ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ നോ​ള​ജ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ജ​ന​റ​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​വ​യ​ർ​നെ​സ് എ​ന്നി​വ​യി​ൽ 100 ചോ​ദ്യ​ങ്ങ​ൾ 100 മാ​ർ​ക്കി​ന്. പ​ര​മാ​വ​ധി 60 മി​നി​റ്റ് സ​മ​യം അ​നു​വ​ദി​ക്കും.

കേ​ര​ള​ത്തി​ൽ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വ​യും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    

Similar News