ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; പരിശോധന ഇനി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു: അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഇല്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി…

By :  Editor
Update: 2024-07-22 06:29 GMT

ബെംഗളൂരു: അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഇല്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ.

കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.റഡാറിൽ സിഗ്നൽ ലഭിച്ചിടത്ത് പരിശോധന നടത്തിയെങ്കിലും പാറക്കല്ലാണ് കിട്ടിയതെന്ന് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം.അഷ്‌റഫ് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങൾ ഇപ്പോൾ പരിശോധിക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞപ്പോൾ നിരാശയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.

Tags:    

Similar News