ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേത്: മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്

ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു…

By :  Editor
Update: 2024-07-24 06:18 GMT

ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News