മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകി വരുന്ന ചാലിയാറിന് മുകളിൽ ഹെലികോപ്റ്റർ പരിശോധന

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്ന ചാലിയാറില്‍ പരിശോധനയ്ക്കായി ഹെലികോപ്റ്ററുകൾ. നിലമ്പൂർ പോത്തുകല്ല് ഭാ​ഗത്തുൾപ്പടെ ചാലിയാറിനു മുകളിൽ കോപ്റ്ററുകൾ വ്യാപക തിരച്ചിലാണ് നടത്തുന്നത്. അരീക്കോട്…

Update: 2024-08-02 03:15 GMT

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്ന ചാലിയാറില്‍ പരിശോധനയ്ക്കായി ഹെലികോപ്റ്ററുകൾ. നിലമ്പൂർ പോത്തുകല്ല് ഭാ​ഗത്തുൾപ്പടെ ചാലിയാറിനു മുകളിൽ കോപ്റ്ററുകൾ വ്യാപക തിരച്ചിലാണ് നടത്തുന്നത്.

അരീക്കോട് പോലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് അൽപസമയം മുൻപാണ് കോപ്റ്ററുകൾ പറന്നുയർന്നത്. ചിപ്സൺ ഏവിയേഷന്റെ കോപ്റ്ററുകളിൽ കോസ്റ്റ്​ഗാർഡാണ് പരിശോധന നടത്തുന്നത്. പോത്തുകൽ മുതൽ മഞ്ചേരിയിലെ തീരദേശ മേഖലകൾവരെ ആകാശപരിശോധന നടത്തും. കണ്ടെത്തുന്ന വിവരങ്ങൾ ദൗത്യസംഘത്തെ അറിയിക്കും. പോലീസും അഗ്നിരക്ഷാസേനയും പ്രാദേശീയ രക്ഷാപ്രവര്‍ത്തകരും സമാന്തരമായി ചാലിയാറിൽ പരിശോധന നടത്തുന്നുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ കണക്കുകൾ അനുസരിച്ച് ഇതുവരെ 59 മൃതദേഹങ്ങളും 113 ശശീരഭാ​ഗങ്ങളുമാണ് ചാലിയാറിൽനിന്ന് ലഭിച്ചത്.

Tags:    

Similar News