വയനാട് ദുരന്തം : വീട് നിർമിക്കാൻ 3 കോടി വാഗ്ദാനവുമായി കോഴിക്കോട്ടെ ദി ബിസിനസ് ക്ലബ്

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടിൽ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പാൻ ഒരുങ്ങുന്നു. പ്രാഥമിക ഘട്ടത്തിൽ വീട് നഷ്ടപ്പെട്ട 40 പേർക്ക്  വീട് നിർമ്മിക്കാനാണ്…

By :  Editor
Update: 2024-08-02 21:59 GMT

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടിൽ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പാൻ ഒരുങ്ങുന്നു. പ്രാഥമിക ഘട്ടത്തിൽ വീട് നഷ്ടപ്പെട്ട 40 പേർക്ക് വീട് നിർമ്മിക്കാനാണ് തീരുമാനം. ആദ്യ തവണയായി 3 കോടി ചിലവഴിക്കും. ഇതിനായി ടി ബി സി വയനാട് റസ്ക്യൂ കമ്മിറ്റി രൂപീകരിച്ചു. ഇത് സംബന്ധിച്ച് ഇന്നലെ പ്രത്യേക യോഗം വൈ.എം.സി.എ ക്രോസ് റോഡ് മറീന റസിഡൻസിയിൽ ചേർന്നു. ടി ബി സി പ്രസിഡന്റ് എ കെ ഷാജി (മൈജി) അധ്യക്ഷത വഹിച്ചു.

തിരച്ചിൽ പൂർണമാകുന്ന മുറയ്ക്ക് വീട് നഷ്ടപ്പെട്ടവരുടെ യഥാർത്ഥ ചിത്രം സംസ്ഥാന സർക്കാറിന് ലഭിക്കും . ഇതിന് ശേഷം ടി ബി സി നിർമ്മിക്കുന്ന വീട് സംബന്ധിച്ചുള്ള വിവരങ്ങൾ വയനാട് ജില്ലാ കളക്ടറെ ധരിപ്പിക്കും. "ഭക്ഷണം, വസ്ത്രം മറ്റ് അവശ്യ സാധനങ്ങൾ നാടിന്റ നാനാ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസ്ഥ മാറി സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന ആവശ്യം ഉയരും. സർക്കാറിന്റെയോ മറ്റ് സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥലം സൗജന്യമായി അനുവദിച്ചു കിട്ടുന്നതോടെ വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിച്ച് സർക്കാർ നിർദ്ദേശിക്കുന്നവർക്ക് കൈമാറും, ടി ബി സി പ്രസിഡന്റ് എ കെ ഷാജി പറഞ്ഞു.

സമാന മനസ്ക്കരെ ചേർത്ത് പിടിച്ച് വാഗ്ദാനം ചെയ്തതിലും കൂടുതൽ വീടുകൾ (പറ്റുമെങ്കിൽ 100 വീടുകൾ വരെ ) നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടി ബി സി ജനറൽ സെക്രട്ടറിയും പദ്ധതിയുടെ ജനറൽ കൺവീനറുമായ മെഹറൂഫ് മണലൊടി (ജിടെക്) പറഞ്ഞു. വിലങ്ങാട് മണ്ണിടിച്ചിലിൽ ദുരിതം നേരിട്ട കച്ചവടക്കാർക്ക് കെട്ടിടം നിർമിക്കാൻ സഹായം നൽകുമെന്ന് മുൻ പ്രസിഡന്റ് കൂടിയായ ട്രഷറർ കെ വി സക്കീർ ഹുസൈൻ (മെർമർ ഇറ്റാലിയ) പറഞ്ഞു.

എ കെ ഫൈസൽ മലബാർ ഗോൾഡ് ( പദ്ധതി ചെയർമാൻ ) , ഷുക്കൂർ കിനാലൂർ, ജലീൽ മെറാൾഡ (പദ്ധതി വൈസ് ചെയർമാൻമാർ), ആർ ജലീൽ മലബാർ ഗോൾഡ് ( ടി ബി സി ചാരിറ്റി ക്യാബിനറ്റ് ചെയർമാൻ) , എം മുജീബ് റഹ്മാൻ എമിൻ ഗോൾഡ്, സന്നാഫ് പാലക്കണ്ടി ( ക്യാബിനറ്റ് സെക്രട്ടറിമാർ ) ഉൾപ്പെട്ടതാണ് കമ്മിറ്റി. കമ്മിറ്റി ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും ആരംഭിച്ചു.

Tags:    

Similar News