ഓണക്കാലത്ത് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഓണാവധിയുടെ സമയത്ത് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി…

By :  Editor
Update: 2018-07-28 05:04 GMT

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഓണാവധിയുടെ സമയത്ത് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി മാവേലി ബസ് സര്‍വീസ് ആണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. മിതമായ നിരക്കിലായിരിക്കും സര്‍വ്വീസുകള്‍ നടത്തുക.

ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ സര്‍വ്വീസ് നടത്തുന്നതില്‍ കൂടുതലായി 100 ബസ്സുകള്‍ കേരളത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ ആണ് നടത്തുക. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി ബസ്സുകള്‍ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്.

Tags:    

Similar News