കോഴിക്കോട് ജില്ലയിൽ ഇന്നത്തെ (01 -09 -2024); അറിയിപ്പുകൾ

Update: 2024-09-01 03:28 GMT

താലൂക്ക് അദാലത്ത്

കോഴിക്കോട്∙ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയുടെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബർ 20 ന് നടത്തും. www.norkaroots.org വെബ്സൈറ്റിലൂടെ 18 ന് മുൻപ് അപേക്ഷിക്കണം. 7012609608

അക്കൗണ്ടന്റ് ഒഴിവ്

കോഴിക്കോട്∙ വനം ഡിവിഷനിലെ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജൻസിയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് സെപ്റ്റംബർ 3ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. www.forest.kerala.gov.in ഫോൺ: 0495-2374450.

നഴ്സിങ് കോഴ്സ്

കോഴിക്കോട്∙ ഇംഹാൻസിൽ സെപ്റ്റംബറിൽ തുടങ്ങുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ് കോഴ്സിലേക്ക് 10 വരെ അപേക്ഷിക്കാം. 04952359352.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്∙ സമഗ്ര ശിക്ഷാ കേരള ജില്ലയിലെ വിവിധ ബിആർസികളിൽ നിലവിൽ ഒഴിവുള്ള ട്രെയിനർമാരുടെ തസ്തികയിലേക്ക് സേവനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 04952961441

Tags:    

Similar News