കോഴിക്കോട് ജില്ലയിൽ ഇന്ന് (21-08-2024) അറിയാൻ

Update: 2024-08-21 05:49 GMT

ബിരുദ സീറ്റ് ഒഴിവ്

വടകര ∙ മടപ്പള്ളി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിന് ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, ഹിസ്റ്ററി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10ന്.

ജോലി ഒഴിവ് : സുരക്ഷാ ജീവനക്കാർ

പെരുവണ്ണാമൂഴി ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം സൈറ്റിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. 31ന് 3ന് മുൻപായി അപേക്ഷിക്കണം. 9074739573.

സീറ്റ് ഒഴിവ്

ബാലുശ്ശേരി ∙ അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 21ന് ഹാജരാകണം. 9526746843.

വൈദ്യുതി മുടക്കം നാളെ 

കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ തോട്ടത്താൻ കണ്ടി, പാറക്കടവ്, കൈതേരിമുക്ക്, മുഞ്ഞോറ.

∙ 9 – 5: ഒളവണ്ണ, പൂളക്കടവ്, തൊണ്ടിലക്കടവ്, കൊടിനാട്ടുമുക്ക്, ചാത്തോത്തറ, കൈമ്പാലം, പള്ളിപ്പുറം, പന്തീരാങ്കാവ്, മണക്കടവ്, മുടുവനത്തറ, പാച്ചാക്കിൽ ഫോർഡ് ട്രാൻസ്ഫോമർ ഏരിയ.

Tags:    

Similar News