ഓണക്കാലത്ത് വലിയ ആശ്വാസം; സ്വർണം, വെള്ളി വില ഇടിഞ്ഞു, രണ്ടാഴ്‌ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

Update: 2024-09-05 08:01 GMT

ഓണക്കാലത്ത് വലിയ ആശ്വാസം; സ്വർണം, വെള്ളി വില ഇടിഞ്ഞു



 ആഭരണപ്രേമികൾക്ക് ആശ്വാസമായി കേരളത്തിൽ സ്വർണ, വെള്ളി വില കുറഞ്ഞ നിരക്കിൽതന്നെ തുടരുന്നു. തിങ്കളാഴ്‌ച സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന് 53,360 രൂപയാണ് ഇന്നത്തെ വിപണിവില. രണ്ടാഴ്‌ചയ്ക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് വിലയാണിത്.

യുഎസ് ഡോളർ ശക്തമാകുന്നതാണ് സ്വർണവില ഇടിയാനുള്ള കാരണമായി വിലയിരുത്തുന്നത്. ഓഗസ്റ്റ് അവസാന ആഴ്‌ചമുതൽ തന്നെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. നാല് ദിവസത്തിനിടെ 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5530 രൂപയിലെത്തി. ഇതോടെ 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഡിമാൻഡ് വർദ്ധിക്കുകയാണ്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 89 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ചിങ്ങമാസം വിവാഹക്കാലം കൂടിയായതിനാൽ ഒരുമിച്ച് സ്വർണം വാങ്ങുന്നവർക്ക് സ്വർണവിലയിലെ ഇടിവ് ആശ്വാസം നൽകുന്നു. എന്നിരുന്നാലും നികുതികളും മിനിമം അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് ഏകദേശം 57,000 രൂപയായിരിക്കും ഒരു പവൻ സ്വർണം വാങ്ങാൻ നൽകേണ്ടി വരിക.

Tags:    

Similar News