കൊച്ചി: ഫെഡറൽ ബാങ്കിന്റെ വെർച്വൽ അസിസ്റ്റന്റായ ‘ഫെഡി’യുടെ സേവനം വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നു. ഇതിനായി എ.ഐ. (നിർമിതബുദ്ധി) അധിഷ്ഠിത ഭാഷാ വിവർത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി. ഇതോടെ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി, കന്നട, ഒഡിയ, അസമീസ്, പഞ്ചാബി, ഉറുദു, മണിപ്പുരി, ബോഡോ എന്നീ പതിനാലു ഭാഷകളിൽ ഫെഡിയുടെ സേവനം ലഭിക്കും.
ഫെഡറൽ ബാങ്കിന്റെ ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ രാജ്യവ്യാപകമായി ഇടപാടുകാരിലേക്ക് എത്തിക്കുന്നതിന് ഈ സഹകരണത്തിലൂടെ സാധ്യമാകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു.