ഓണത്തിരക്ക് മൂലം ഷോപ്പ് ചെയ്യാൻ കഴിയാത്തവർക്ക് നോൺ സ്‌റ്റോപ്പ് ഓണം, നോൺ ‌സ്റ്റോപ്പ് ഓഫേഴ്‌സുമായി മൈജി

Update: 2024-09-18 05:22 GMT

കോഴിക്കോട്: വലിയ ഓണത്തിരക്ക് മൂലം ഗാഡ്ജറ്റ്‌സും അപ്ലയൻസസും വാങ്ങാൻ സാധിക്കാത്തവർക്കായി മൈജി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് അവതരിപ്പിച്ചു. പൂരാടം, ഉത്രാടം, തിരുവോണം, ഒന്നാം ഓണം ദിനങ്ങളിൽ ഉണ്ടായ വൻ ജനത്തിരക്ക് മൂലം ഒട്ടനവധി ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയാതെ പോയതും മറ്റ് അസൗകര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അതിന് ഒരു പരിഹാരമായിട്ടാണ് നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ കെ ഷാജി അറിയിച്ചു. മൈജി ഓണം മാസ്സ് ഓണം സീസൺ 2 ഓഫർ സെപ്റ്റംബർ 30 ന് അവസാനിക്കും.

ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫറുകളിൽ പരമാവധി പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് മൈജി ഇതിലൂടെ നൽകുന്നത്. എല്ലാ ഗ്രഹോപകരണങ്ങൾക്ക് പരമാവധി 75% വരെ വിലക്കുറവും , കോംബോ സമ്മാനങ്ങൾ, മൈജിയുടെ സ്‌പെഷ്യൽ പ്രൈസ്, ഏറ്റവും കുറഞ്ഞ മാസ തവണയിൽ പ്രോഡക്ട് പർച്ചേസ് , തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്ക് , ഉൽപ്പന്നത്തിന് ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി പാക്കേജ്, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷന് പ്ലാൻ എന്നിവ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഇത് കൂടാതെ മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു സമ്മാനങ്ങളും ഈ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. കൂടാതെ അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭിക്കും.

100 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, ഡിജിറ്റൽ അക്‌സെസറീസ്, പ്രിന്റേഴ്‌സ്, കസ്റ്റം മേഡ് കമ്പ്യൂട്ടറുകൾ, ടി വി, റെഫ്രിജറേറ്റർ, എ സി, വാഷിങ് മെഷീൻ, കിച്ചൺ & സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ്സ് & ക്രോക്കറി ഐറ്റംസ് എന്നിങ്ങനെ എല്ലാ പ്രൊഡക്ടുകളിലും ഒറിജിനൽ വേൾഡ് ക്‌ളാസ് ബ്രാൻഡഡ് ഉൽപന്നങ്ങൾ ഈ സ്‌പെഷ്യൽ ഓഫർ ലഭിക്കും.

പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ ഹൈ-ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഓണക്കാലത്തും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഓണം ഓഫറിൽ സ്മാർട്ട് ഫോൺ ഗ്ലാസ് ചേഞ്ച് വാഷിങ് മെഷീൻ ഡി സ്കെയിലിംഗ്, ലാപ്ടോപ്പ് സർവ്വീസ് എസ് എസ് ഡി റീപ്ലേസ്മെന്റ് എന്നിവയിലും ഓഫറുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9249 001 001 .

Tags:    

Similar News