ബിജെപിക്ക് വോട്ട് തേടി രണ്ടു മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസില്‍; ഹരിയാനയിൽ മുന്‍ എംപിയുടെ രാഷ്ട്രീയ നീക്കത്തില്‍ ഞെട്ടി ബിജെപി

Update: 2024-10-03 15:37 GMT

ഹരിയാന നിയമസഭാ തിരിഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചാരണ യോഗത്തില്‍ അതിഗംഭീര പ്രസംഗം. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവേശനവും. സിര്‍സയില്‍ നിന്നുള്ള മുന്‍ എംപി അശോക് തന്‍വാറാണ് ഹരിയാന ബിജെപിയെ അടക്കം ഞെട്ടിച്ചുള്ള ഈ രാഷ്ട്രീയ ചുവടുമാറ്റം നടത്തിയിരിക്കുന്നത്.

Full View

ആദ്യമായല്ല അശോക് തന്‍വാറിന്റെ ഈ രാഷ്ട്രീയമാറ്റം. ഹരിയാന കോണ്‍ഗ്രസിലെ പ്രധാന നേതാവായിരുന്ന അശോക് 2019ലാണ് പാര്‍ട്ടി വിട്ടത്. 2021ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2022ല്‍ ടിഎംസി വിട്ട് ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചൂലെടുക്കാന്‍ രംഗത്തിറങ്ങി. അതേ വര്‍ഷം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃശേഷി രാജ്യത്ത് തന്നെ മികച്ചതാണെന്ന് അഭിപ്രയപ്പെട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇപ്പോള്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കവും നാടകീയമായിരുന്നു. ബിജെപി വേദിയിലെ പ്രചരണത്തിന് ശേഷം അശോക് തന്‍വാര്‍ നേരെ പോയത് രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസിന്റെ പൊതുയോഗത്തിലേക്കായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗ ശേഷം അശോക് തന്‍വാര്‍ വേദിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നാലെ അഗംത്വവും സ്വീകരിച്ചു.

Tags:    

Similar News