കോഴിക്കോട് ജില്ലയിൽ ഇന്നത്തെ (19 -09 -2024); അറിയിപ്പുകൾ

Update: 2024-09-19 01:49 GMT

നൃത്താർച്ചന: അപേക്ഷിക്കാം

കോഴിക്കോട് ∙ വളയനാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 11 നു നടത്തുന്ന നൃത്താർച്ചനയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞതു തുടർച്ചയായി 5 വർഷം ശാസ്ത്രീയ നൃത്തം അഭ്യസിച്ച 12 വയസ്സിനു മേൽ പ്രായമുള്ളവരെയാണു പരിഗണിക്കുക. അപേക്ഷകൾ 28 നു വൈകിട്ട് 5 നു മുൻപു ക്ഷേത്രം ഓഫിസിൽ ലഭിക്കണം. 9496780622.

അഭിമുഖം 24ന്

കോഴിക്കോട്∙ ചക്കിട്ടപാറ ബിപിഎഡ് സെന്ററിലേക്ക് ഐടി, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക നിയമനത്തിന് സെപ്തംബര് 24ന് രാവിലെ 11ന് കോളജ് ഓഫിസിൽ അഭിമുഖം. 9947018365

ഏകദിന ശില്പശാല

കുട്ടികളിലെ നൈപുണിവികസനം, പഠനമികവുകൾ ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 20-ന് സിജി കാംപമ്പസിൽ സംഘടിപ്പിക്കുന്ന ഏകദിനക്യാമ്പിൽ നാലാംക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. events.cigi.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം. ഫോൺ: 8086663009.

വനിതാ ഐ.ടി.ഐ.യിൽ സീറ്റൊഴിവ്

കോഴിക്കോട് : മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, ഇലക്‌ട്രോണിക് മെക്കാനിക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്, സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ ട്രേഡുകളിൽ ഒഴിവുണ്ട്. പ്രായപരിധിയില്ല. 30-നുമുൻപ്‌ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9447637765, ൯൭൪൪൩൧൮൧൨൨



Tags:    

Similar News