മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.മുമ്പ് കെനിയയില്‍ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാള്‍ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവില്‍ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.