വളപട്ടണം കവര്‍ച്ച: വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നത് അയല്‍വാസി, പ്രതി പിടിയില്‍

Update: 2024-12-02 05:10 GMT

കണ്ണൂർ വളപട്ടണത്തെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി പിടിയിൽ. അയല്‍ക്കാരനായ വിജേഷ് (30) ആണ് അറസ്റ്റിലായത്. വിജേഷിനെ പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വിജേഷിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അരി വ്യാപാരിയായ കെ.പി.അഷറഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനെക്കുറിച്ച് അറിയുന്ന ആരോ ആണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് പോലീസ് സംശയിച്ചിരുന്നു. ഇതോടെയാണ് അയല്‍ക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

കുടുംബം മധുരയില്‍ വിവാഹത്തിന് പോയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. 19ന് മധുരയിലേക്ക് പോയ കുടുംബം 24ന് രാത്രിയാണ് തിരികെ എത്തിയത്. ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവുമാണ് കവർന്നത്. വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്.

Tags:    

Similar News