വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി; പിടിച്ചെടുത്തത് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിന്ന്

Update: 2024-11-07 10:49 GMT

വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാ‍ഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ സ്വകാര്യ മില്ലിലാണ് കിറ്റ് സൂക്ഷിച്ചിരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെയും ചിത്രങ്ങളും കിറ്റുകളിലുണ്ട്.

Full View

അതിനിടെ, ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. എന്നാൽ ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ച കിറ്റാണ് പിടിച്ചെടുത്തതെന്ന് ടി.സിദ്ദിഖ് എംഎൽഎ അറിയിച്ചു. 

എന്നാൽ വോട്ടിനായി കോൺഗ്രസ് കിറ്റുകൾ നൽകി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ. കിറ്റുകളിൽ രാഹുൽ, സോണിയ, പ്രിയങ്ക, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ വലിയ ചിത്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് ഘടകത്തിന്റെ പേരും കിറ്റുകളിൽ പതിച്ചിട്ടുണ്ട്

Tags:    

Similar News