ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ

Update: 2024-10-21 07:10 GMT

പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. ശോഭയെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു.ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

Tags:    

Similar News