എന്തൊക്കെ ആചാരങ്ങൾ ,വിശ്വാസങ്ങൾ : ഈ കിണറ്റിലെ വെളളം കുടിച്ചാൽ ഇഷ്ടമുളള കുഞ്ഞിനെ ഗർഭം ധരിക്കാം ! എത്തുന്നത് നിരവധി സ്ത്രീകൾ

Update: 2024-10-30 10:01 GMT
എന്തൊക്കെ ആചാരങ്ങൾ ,വിശ്വാസങ്ങൾ : ഈ കിണറ്റിലെ വെളളം കുടിച്ചാൽ ഇഷ്ടമുളള കുഞ്ഞിനെ ഗർഭം ധരിക്കാം !  എത്തുന്നത് നിരവധി സ്ത്രീകൾ
  • whatsapp icon

ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത് പവിത്രമായ കാര്യമാണ്. അതിനുപിന്നിലെ ശാസ്ത്രീയപരമായ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. ലൈംഗികതയിലൂടെയോ അല്ലെങ്കിൽ വിദഗ്ദ്ധ ചികിത്സകൾ നടത്തിയോ ആണ് സത്രീകൾ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലുളള ഒരു വിശ്വാസമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ചൈനയിലെ യുനാൻ പ്രവിശ്യയിലുളള അപൂർവ കിണറുകൾ കുഞ്ഞിന് ജന്മം നൽകാൻ സഹായിക്കുമെന്നാണ് വിശ്വാസം. കുഞ്ഞിന് ജന്മം നൽകാൻ കഴിയാതെ നിരാശരായ പല ദമ്പതികളും ദൈവവഴിയിലും സഞ്ചരിക്കുന്ന പതിവും നിലവിലുണ്ട്. ആ സമയത്താണ് ചൈനയിലെ ഗർഭ കിണറുകൾ വീണ്ടും ശ്രദ്ധേയമാകുന്നത്. ഈ കിണറുകളിലെ വെളളം കുടിക്കുന്നവർ ഗർഭം ധരിക്കുമെന്നാണ് യുനാനിലെ പ്രദേശവാസികൾ പറയുന്നത്. ഈ സ്ഥലത്ത് പ്രധാനമായും മൂന്ന് കിണറുകളുണ്ട്.ഓരോന്നിനും പ്രത്യേക സവിശേഷതകൾ ഉണ്ടെന്നാണ് വിശ്വാസം.

ഒരു കിണ​റ്റിലെ വെളളം കുടിച്ചാൽ ആൺകുട്ടി ജന്മം നൽകാമെന്നും രണ്ടാമത്തെ കിണ​റ്റിലെ വെളളം കുടിച്ചാൽ ആൺകുട്ടിക്ക് ജന്മം നൽകാമെന്നാണ് വിശ്വാസം. രണ്ട് കിണ​റ്റിലെ വെളളം കുടിച്ചാൽ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകാമെന്നും വിശ്വാസമുണ്ട്. പല രാജ്യങ്ങളിൽ നിന്നും ഒരുപാട് ദമ്പതികൾ ഇവിടേക്ക് എത്തുന്നുണ്ട്.ഈ വിശ്വാസം പണ്ടുമുതൽക്കേ ചൈനയിലെ ജനങ്ങൾക്കിടയിലുണ്ട്.എന്നാൽ ശാസ്ത്രീയപരമായി യാതൊരു തെളിവുകളും ഇതുമായി ബന്ധപ്പെട്ടില്ല.

എന്നാൽ പല വിദഗ്ദ്ധരും ഇത് വിശ്വസിക്കുന്നുണ്ടെന്ന വിശദീകരണങ്ങളുണ്ട്. ഈ കിണറുകളിലുളള വെളളത്തിന് ഹോർമോണുകളെ നിയന്ത്രിക്കാൻ ശേഷിയുളള ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. ഇത് സ്ത്രീകളുടെ അമിതസമ്മർദ്ദം ലഘൂകരിക്കുകയും ഗർഭധാരണ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും ഒരു വിഭാഗം ആളുകൾ വ്യക്തമാക്കി.

അതേസമയം, ഈ കിണറുകളിലെ വെളളത്തിൽ ശ്വാസകോശ ക്യാൻസറിന് കാരണമാകുന്ന റഡോൺ അടങ്ങിയിട്ടുണ്ടെന്ന് ചിലർ പറയുന്നുണ്ട്.

Tags:    

Similar News