യുഎസ് ചടങ്ങള്‍ കര്‍ക്കശമാക്കുന്നു: എച്ച് വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും

April 24, 2018 0 By Editor

ന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി വിസ ചടങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി എച്ച് വണ്‍ ബി വിസയില്‍ യുഎസില്‍ കഴിയുന്നവരുടെ ഭാര്യമാര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം പ്രതികൂലമായി ബാധിക്കും.

70,000 പേരാണ് എച്ച് വണ്‍ ബി വിസക്കാരുടെ ഭാര്യമാര്‍ക്ക് അനുവദിക്കുന്ന എച്ച് 4 വിസയില്‍ യുഎസില്‍ കഴിയുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും തൊഴിലെടുക്കുന്നവരാണ്. ഇന്ത്യക്കാരാണ് ഇതില്‍ 90 ശതമാനവും. 2015ല്‍ ഒബാമ ഭരണകൂടമാണ് എച്ച് 4 വിസക്കാര്‍ക്ക് യുഎസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.