മഹാരാഷ്ട്രയില്‍ പെട്രോള്‍ 90 വില കടന്നു

മഹാരാഷ്ട്രയില്‍ പെട്രോള്‍ 90 വില കടന്നു

September 17, 2018 0 By Editor

ന്യൂഡല്‍ഹി : ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പെട്രോള്‍, ഡീസല്‍ വില ഞായറാഴ്ചയും കൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍വില 18 പൈസയുമാണ് വര്‍ധിപ്പിച്ചത്.

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ ഞായറാഴ്ച പെട്രോള്‍ വില 91.40 രൂപയും ഡീസലിന് 79.09 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 81.91 രൂപയും ഡീസല്‍ ലിറ്ററിന് 73.72 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.29 ഉം ഡീസലിന് 78.26 രൂപയും.

ആഗസ്തിനുശേഷം പെട്രോള്‍ ലിറ്ററിന് 5.60 രൂപയും ഡീസലിന് 5.90 രൂപയും വര്‍ധിച്ചു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും ഉയരുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കയില്‍നിന്ന് കൂടുതല്‍ പണച്ചെലവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ധനവില വര്‍ധനവിനൊപ്പം രൂപയുടെ വിലയിടിവിനും കടുത്ത സാമ്പത്തികപ്രതിസന്ധിക്കും കാരണമാകും.