ശബരിമല പ്രശ്‌നത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി : എ.കെ. ആന്റണി
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത നേരിടുന്ന…
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത നേരിടുന്ന…
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി വന്നപ്പോള്‍ എന്തുവിലകൊടുത്തും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രകോപനങ്ങള്‍ക്ക് കാരണമായി. പിന്നാലെ ദേവസ്വം ബോര്‍ഡും നിലപാട് കടുപ്പിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പൊലീസിനെ ഇറക്കിയാണെങ്കിലും വിധി നടപ്പാക്കുമെന്ന ഡി.ജി.പിയുടെ വാക്കുകളും വിശ്വാസികളുടെ വികാരത്തെ ആളിക്കത്തിച്ചു. കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ കാത്തിരുന്ന ആര്‍.എസ്.എസും ബി.ജെ.പിയും ഈ സാഹചര്യം മുതലെടുത്തു.
പ്രളയത്തില്‍ തകര്‍ന്ന പമ്ബയുടെയും സന്നിധാനത്തെയും അവസ്ഥ ബോദ്ധ്യപ്പെടുത്തി സാവകാശ ഹര്‍ജിയോ, പുനഃപരിശോധന ഹര്‍ജിയോ നല്‍കിയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.