യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ഫേസ്ബുക്ക് പേജ്: സന്ദേശങ്ങള്‍ ടെലഗ്രാം ഗ്രൂപ്പ് വഴി, പ്രവര്‍ത്തനങ്ങള്‍ ദുരൂഹമോ ?
ശ്രീജിത്ത് നായർ കോഴിക്കോട് : ശബരിമലയിലെ യുവതീ പ്രവേശനം ഒരു പ്രശ്നമായിരിക്കെ,സന്നിധാനത്തെക്കുള്ള യാത്രക്ക് സന്നദ്ധരായ യുവതികളും ഒന്നിച്ച് യാത്ര ചെയ്യാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരെയും ഒന്നിപ്പിക്കാനായി…
ശ്രീജിത്ത് നായർ കോഴിക്കോട് : ശബരിമലയിലെ യുവതീ പ്രവേശനം ഒരു പ്രശ്നമായിരിക്കെ,സന്നിധാനത്തെക്കുള്ള യാത്രക്ക് സന്നദ്ധരായ യുവതികളും ഒന്നിച്ച് യാത്ര ചെയ്യാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരെയും ഒന്നിപ്പിക്കാനായി…
ശ്രീജിത്ത് നായർ
കോഴിക്കോട് : ശബരിമലയിലെ യുവതീ പ്രവേശനം ഒരു പ്രശ്നമായിരിക്കെ,സന്നിധാനത്തെക്കുള്ള യാത്രക്ക് സന്നദ്ധരായ യുവതികളും ഒന്നിച്ച് യാത്ര ചെയ്യാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരെയും ഒന്നിപ്പിക്കാനായി ഒരു ഫേസ്ബുക്ക് പേജ്,' നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന് പേരില്‍ തുടങ്ങിയ പേജ്, ശബരിമലയില്‍ പോകാന്‍ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയെന്നോണം യാത്രയ്‌ക്ക് സന്നദ്ധരായ യുവതികള്‍ തങ്ങളുടെ പേര്, വയസ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസേജ് ചെയ്യണം. തുടര്‍ന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്.
ഗ്രൂപ്പില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലത്ത് യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ പോലും ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണോ എന്ന് സംശയം ഉയരുന്നത്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ ആശയ വിനിമയമെന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.അതീവ ദുരൂഹമായാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട് . ഈ പേജിന് ചില എഴുത്തുകാരുടെയും ,പത്രപ്രവർത്തകരുടെയും പിന്തുണയുണ്ടെന്നാണ് റിപോർട്ടുകൾ, സൈബർ സെല്ലുമായി ഈവനിംഗ് കേരള ബന്ധപ്പെട്ടപ്പോൾ ഈ കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇതുവരെ പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നതുമാണ് അറിയാൻ കഴിഞ്ഞത്.